Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thiruvananthapuram Central

ബിജെപി ടിക്കറ്റിൽ സഞ്ജു സാംസണ്‍ തിരുവനന്തപുരത്ത്?; ഡ​​​ൽ​​​ഹി​​​യി​​​ൽ നി​​​ർ​​​ണാ​​​യ​​​ക ച​​​ർ​​​ച്ച

ന്യൂ​​​ഡ​​​ൽ​​​ഹി: ക്രി​​​ക്ക​​​റ്റ് താ​​​രം സ​​​ഞ്ജു സാം​​​സ​​​ണെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​ൻ ബി​​​ജെ​​​പി നീ​​​ക്കം. ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​രം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ സീ​​​റ്റി​​​ൽ നാ​​​ട്ടു​​​കാ​​​ര​​​ൻ കൂ​​​ടി​​​യാ​​​യ സ​​​ഞ്ജു​​​വി​​​നെ ജ​​​യി​​​പ്പി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് ബി​​​ജെ​​​പി​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ നേ​​​ര​​​ത്തേ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തു​​​പോ​​​ലെ നേ​​​മ​​​ത്ത് മ​​​ത്സ​​​രി​​​ക്കും. വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ- ക​​​ഴ​​​ക്കൂ​​​ട്ടം, കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ- വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ്, പി.​​​കെ. കൃ​​​ഷ്ണ​​​ദാ​​​സ്- കാ​​​ട്ടാ​​​ക്ക​​​ട, ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ- കാ​​​യം​​​കു​​​ളം, കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ- ആ​​​റ​​​ന്മു​​​ള, ഷോ​​​ണ്‍ ജോ​​​ർ​​​ജ്- പാ​​​ലാ, അ​​​നൂ​​​പ് ആ​​​ന്‍റ​​​ണി- തി​​​രു​​​വ​​​ല്ല, ജെ.​​​ആ​​​ർ. പ​​​ത്മ​​​കു​​​മാ​​​ർ- കാ​​​ട്ടാ​​​ക്ക​​​ട തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ലും ഏ​​​ക​​​ദേ​​​ശ ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടു​​​ണ്ട്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സീ​​​റ്റി​​​ൽ പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്ന ചെ​​​ങ്ക​​​ൽ രാ​​​ജ​​​ശേ​​​ഖ​​​ര​​​നേ​​​ക്കാ​​​ൾ ജ​​​യ​​​സാ​​​ധ്യ​​​ത സ​​​ഞ്ജു​​​വി​​​ന് ഉ​​​ണ്ടെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം ക​​​രു​​​തു​​​ന്നു. സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് സ​​​ഞ്ജു​​​വു​​​മാ​​​യി പ്രാ​​​രം​​​ഭ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പാ​​​ലാ​​​യി​​​ൽ ഷോ​​​ണ്‍ മ​​​ത്സ​​​രി​​​ക്കു​​​ന്പോ​​​ൾ പൂ​​​ഞ്ഞാ​​​റി​​​ൽ പി.​​​സി. ജോ​​​ർ​​​ജ് വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്ക​​​ണ​​​മോ​​​യെ​​​ന്ന​​​തി​​​ൽ തീ​​​രു​​​മാ​​​നം ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​നു വി​​​ടും.

ബി​​​ഡി​​​ജെ​​​എ​​​സി​​​നു ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ ന​​​ൽ​​​കി​​​യ ചി​​​ല സീ​​​റ്റു​​​ക​​​ൾ ബി​​​ജെ​​​പി ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യോ വ​​​ച്ചു​​​മാ​​​റു​​​ക​​​യോ ചെ​​​യ്യു​​​മെ​​​ന്ന് ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ സൂ​​​ചി​​​പ്പി​​​ച്ചു. മു​​​ൻ എം​​​എ​​​ൽ​​​എ ജോ​​​ർ​​​ജ് ജെ. ​​​മാ​​​ത്യു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പു​​​തി​​​യ പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി ബി​​​ജെ​​​പി നേ​​​തൃ​​​ത്വം ച​​​ർ​​​ച്ച തു​​​ട​​​രും.

കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തി സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ളു​​​മാ​​​യും എ​​​ൻ​​​ഡി​​​എ മു​​​ന്ന​​​ണി​​​യോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​വ​​​രു​​​മാ​​​യും ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണ് നാ​​​ളെ ഡ​​​ൽ​​​ഹി​​​യി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ക. രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ൾ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യെ​​​ത്തും.

ബി​​​ജെ​​​പി കേ​​​ന്ദ്ര​​​നേ​​​താ​​​ക്ക​​​ളു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​യ്ക്കു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ​​​ത​​​ന്നെ ജ​​​യ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള പ്ര​​​ധാ​​​ന സീ​​​റ്റു​​​ക​​​ളി​​​ലെ എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​ചാ​​​ര​​​ണം തു​​​ട​​​ങ്ങാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. യു​​​ഡി​​​എ​​​ഫ്, എ​​​ൽ​​​ഡി​​​എ​​​ഫ് മു​​​ന്ന​​​ണി​​​ക​​​ളേ​​​ക്കാ​​​ൾ ഒ​​​രു പ​​​ടി മു​​​ന്നി​​​ലെ​​​ത്താ​​​നും 16 മു​​​ത​​​ൽ 20 വ​​​രെ സീ​​​റ്റു​​​ക​​​ളി​​​ൽ ജ​​​യ​​​ത്തി​​​നാ​​​യി പോ​​​രാ​​​ടാ​​​നു​​​മാ​​​ണ് ബി​​​ജെ​​​പി ത​​​ന്ത്രം.

Latest News

Up